Map Graph

സാന്താ അന

സാന്താ അന അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഓറഞ്ച് കൗണ്ടിയിൽ, ജനസംഖ്യ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ നഗരവും കൌണ്ടി ആസ്ഥാനവുമായ നഗരമാണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിലെ 2011 ലെ ജനസംഖ്യ 329,427 ആയിരുന്നു. ഇത് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും അധികം ജനസംഖ്യയുള്ള 57 ആമത്തെ നഗരമാണ്. കാലിഫോർണിയ തീരത്ത് നിന്ന് ഏകദേശം 10 മൈൽ ദൂരെ സാന്താ അന നദിയ്ക്ക് സമീപം ദക്ഷിണ കാലിഫോർണിയയിലാണ് സാന്ത അനാ നഗരം സ്ഥിതിചെയ്യുന്നത്. 1869 ൽ സ്ഥാപിതമായ ഈ നഗരം, 2010 ൽ മാത്രം ഏകദേശം 18 ദശലക്ഷം പേർ അധിവസിച്ചിരുന്ന അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രോപ്പോളിറ്റൻ പ്രദേശമായ ഗ്രേറ്റർ ലോസ് ആഞ്ചലസ് മേഖലയുടെ ഭാഗമാണ്. സാന്താ അന വളരെ ജനസാന്ദ്രത കൂടിയ ഒരു നഗരമാണ്. 300,000 ൽ പരം ജനങ്ങളുള്ള നഗരങ്ങളുടെ കാര്യമെടുത്താൽ ദേശീയതലത്തിൽ ഈ നഗരം നാലാം സ്ഥാനത്തുവരുന്നു.

Read article
പ്രമാണം:Old_Orange_County_Courthouse,_Santa_Ana,_California.jpgപ്രമാണം:Santa_Ana_Amtrak_Station.jpgപ്രമാണം:Entrance_1431.jpgപ്രമാണം:Minter_House_01.jpgപ്രമാണം:Disc-ext1.jpgപ്രമാണം:Flag_of_Santa_Ana,_California.svgപ്രമാണം:Seal_of_Santa_Ana,_California.svgപ്രമാണം:Orange_County_California_Incorporated_and_Unincorporated_areas_Santa_Ana_Highlighted.svgപ്രമാണം:Usa_edcp_relief_location_map.png